ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ് സർക്കാർ

ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ് സർക്കാർ

ഡൽഹി: സംസ്ഥാനത്ത് നടത്തിയ ജാതി സെൻസസിന്റെ ഫലം പുറത്തു വിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യയുടെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്കക്കാരാണെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗത്തിലാണ്. 27 ശതമാനം പേർ പിന്നാക്ക വിഭാഗത്തിലാണ്. 9.65 ശതമാനം എസ്.സി വിഭാഗവും, 1.68 ശതമാനം എസ്.ടി വിഭാഗവുമാണ്. 15.52 ശതമാണ് ജനറൽ വിഭാഗം 15.52 ശതമാണ്.
സംസ്ഥാനത്തെ അകെ ജനസഖ്യ പതിമുന്ന് കോടി എഴുപത് ലക്ഷത്തി ഇരുപതി ആയ്യാരത്തി മുന്നൂറ്റി പത്താണ്. വളരെ കൃത്യമായും സുതാര്യമായുമാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. മറ്റു സംസ്ഥാനങ്ങൾക്ക് കുടി ഇത് മാതൃകയാണെന്നും മുഖ്യമന്ത്രി നിധീഷ് കുമാർ പറഞ്ഞു.
ഒബിസി സംവരണം 27 ശതമാനമായി ഉയർത്തുന്നതുൾപ്പടെ ജാതിസെൻസസുമായി ബന്ധപ്പെട്ട തുടർനടപടികൾ സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. സെൻസസ് എല്ലാവർക്കും ഗുണകരമാകുമെന്നും ദരിദ്രരുൾപ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *