ഗാന്ധി ജയന്തി ദിനം  ഗാന്ധി സ്മൃതി ചൈതന്യ ദിനമായി ആചരിച്ചു

ഗാന്ധി ജയന്തി ദിനം ഗാന്ധി സ്മൃതി ചൈതന്യ ദിനമായി ആചരിച്ചു

കോഴിക്കോട് : കോൺഗ്രസ്.എസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ഗാന്ധി സ്മൃതി ദിനമായി ആചരിച്ചു.
കോഴിക്കോട് കോർപ്പറേഷന് സമീപം ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പ്പാർച്ചനയും നടത്തി. കോൺഗ്രസ്. എസ് ജില്ലാ പ്രസിഡണ്ട് വി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി എം.പി. അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബാബു പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ഗണേഷ്ബാബു പാലാട്ട്, വി.പി.സുബൈർ, മൊഹമ്മദ് ഇഖ്ബാൽ ഖാൻ, സജ്ജാദ്, റുഖ്‌സാന, നസീർ കല്ലിങ്ങൽ, എം. കെ.കുഞ്ഞിരാമൻ,പി. സോമശേഖരൻ, ഷാജഹാൻ എ. കെ, വി.പി.സുരേന്ദ്രൻ, സഖറിയ കല്ലായി, രവി കൊയിലാണ്ടി, രാജീവൻ എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *