കേളപ്പജി പാർക്ക് ശുചീകരിച്ചു

കേളപ്പജി പാർക്ക് ശുചീകരിച്ചു

നടക്കാവ്: വെസ്റ്റ് നടക്കാവിലെ കേളപ്പജി പാർക്ക് കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ്-ഐഎച്ച്ആർഡി കോഴിക്കോടിന്റെ എൻ.എസ്.എസ് യൂണിറ്റുകളായ 63,11 എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരിച്ചു. കോർപ്പറേഷൻ കൗൺസിലർ ഡോ.അൽഫോൺസാമാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജിൻഷ സി നന്ദി സ്വാഗതമാശംസിച്ചു. മാധ്യമ പ്രവർത്തകനായ പി.ടി.നിസാർ, സാമൂഹിക പ്രവർത്തകനായ ജോയ്പ്രസാദ് പുളിക്കൽ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ വിശാൽ, ആഗ്ന, ധ്യാൻ, വാണി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ അമൃത.കെ  നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *