നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ വെച്ച് നടത്തിക്കൊണ്ടിരുന്ന സമ്മേളനത്തിന് ആദ്യമായാണ് ജാമിഉൽ ഫുതൂഹ് വേദിയായത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷത വഹിച്ചു.ലബനാൻ മുഫ്തി ശൈഖ് ഉസാമ അബ്ദുൽ റസാഖ് അൽ രിഫാഈ ഉദ്ഘാടനം ചെയ്തു.ബഹുസ്വര ജീവിതമാണ് ഇസ്്ലാം ലോകത്തിന് പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമത്വവും സാമൂഹിക നീതിയും ഉൾക്കൊള്ളുന്ന ആധുനിക നാഗരിക സങ്കൽപങ്ങളുടെ ഉത്ഭവം പ്രവാചക ചര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്്ലിയാർ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം നടത്തി.
ടുണീഷ്യയിലെ സൈത്തൂന യൂണിവേഴ്സിറ്റി പ്രതിനിധികളായ ശൈഖ് മുഹമ്മദ് അൽമദനി തൂനിസ്, ശൈഖ് അനീസ് മർസൂഖ് തൂനിസ്, മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിച്ചു. മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘത്തിലെ ദാതോ മുഹമ്മദ് നൂർ മനൂട്ടി, ദാതോ അയ്യൂബ് ഖാൻ പിച്ചെ, ഡോ. ബശീർ മുഹമ്മദ് അസ്ഹരി, ഗൾഫ് രാജ്യങ്ങളിലെ പൗരപ്രമുഖർ തുടങ്ങി വിദേശി പ്രതിനിധികളും പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തിൽ അതിഥികളായി. അന്താരാഷ്ട്ര വേദികളിൽ മികവ് തെളിയിച്ച പ്രമുഖരുടെ നേതൃത്വത്തിൽ ഖുർആൻ പാരായണം നടന്നു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പി ഹസൻ മുസ്ലിയാർ വയനാട്, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ എസ് കെ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുന്നാസിർ അഹ്സ്നി ഒളവട്ടൂർ, അബ്ദുർറഹ്‌മാൻ ദാരിമി കൂറ്റമ്പാറ, റഹ്‌മത്തുല്ല സഖാഫി എളമരം, അബ്ദുറഹ്‌മാൻ ഹാജി കുറ്റൂർ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുസ്സലാം മുഹമ്മദ് സംബന്ധിച്ചു.