സിപിആർ പരിശീലനത്തിന് തുടക്കമായി

സിപിആർ പരിശീലനത്തിന് തുടക്കമായി

കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സംസ്ഥാനത്ത് നടത്തുന്ന അടിസ്ഥാന സിപിആർ പരിശീലന പരിപാടിക്ക് തുടക്കമായി. പെട്ടെന്ന് ഹൃദയ സ്തംഭനം വരുന്ന ഒരാൾക്ക് നൽകേണ്ട ഈ പ്രഥമ ശുശ്രൂഷാ രീതി പരമവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. നിർദ്ദിഷ്ട രീതിയിൽ നെഞ്ചിന്റെ മധ്യഭാഗത്ത് അമർത്തുകയും കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും ചെയ്യുന്നതാണ് സിപിആർ.
ലോക ഹൃദയ ദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മെട്രോപ്പൊലിസിന്റെ സഹകരണത്തോടെ കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ ആദ്യത്തെ ട്രെയിനിങ് നടന്നു. പൊലീസ് കമ്മീഷണർ രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു.
ഹൃദയസ്തംഭനം അനുഭവപ്പെടുന്ന കുറഞ്ഞ ശതമാനം പേർക്ക് മാത്രമേ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് സിപിആർ ലഭിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി മുൻ ദേശീയ പ്രസിഡണ്ടും പ്രോജക്ട് കോഓർഡിനേറ്ററുമായ ഡോ.പി.കെ.അശോകൻ പറഞ്ഞു. പൊലീസ് ഉദ്യാഗസ്ഥരും ആംബുലൻസ് ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 170 പേർ ആദ്യ പരിശീലനത്തിൽ പങ്കാളികളായി.
ഐസിസി കേരള ചാപ്റ്റർ പ്രസിഡണ്ട് ഡോ.വിനോദ് തോമസ്, ഫാത്തിമ ഹോസ്പിറ്റൽ സിഇഒ അയ്‌നി ഷിഹാബ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മെട്രോപൊലസ് പ്രസിഡണ്ട് ഡോ.റഫീഖ് മൊയ്തീൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സേതു ശിവശങ്കർ, കേരള ഹാർട്ട്‌കെയർ സൊസൈറ്റി സെക്രട്ടറി ആർ.ജയന്ത് കുമാർ, റോട്ടറി ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ.പത്മനാഭൻ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *