മുല്ലപ്പെരിയാർ: സുരക്ഷാപരിശോധന നടത്തണം സുപ്രീംകോടതിയിൽ ഹർജി

മുല്ലപ്പെരിയാർ: സുരക്ഷാപരിശോധന നടത്തണം സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടൻ നടത്താൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ കേസിലെ ഹർജിക്കാരൻ ഡോ. ജോ ജോസഫ്അപേക്ഷ നൽകി. ലിബിയയിൽ അണക്കെട്ട് തകർന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.

കേരളത്തിന്റേയും തമിഴ്നാടിന്റേയും പ്രതിനിധികളും വിദഗ്ധരും ഉൾപ്പെട്ടതാണ് ഉന്നതാധികാരസമിതി. അണക്കെട്ടിന്റെ സുരക്ഷാപരിശോധന അടിയന്തരമായി നടത്തണമെന്ന ആവശ്യം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏറ്റവും ഒടുവിൽ 2012-ലാണ് സുരക്ഷാ പരിശോധന നടന്നത്. നേരത്തെ, ഓരോ പത്ത് വർഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന ശുപാർശ വിദഗ്ധ സമിതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചിരുന്നു. സുരക്ഷാപരിശോധന പത്തുവർഷം കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്. സുപ്രീംകോടതി അപേക്ഷ അടുത്ത തവണ പരിഗണിക്കുമ്പോൾ കേന്ദ്ര ജലകമ്മിഷന്റേയും ഉന്നതാധികാര സമിതിയുടേയും അഭിപ്രായം തേടും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *