മണിപ്പുരിലെ വർഗീയ സംഘർഷം,ജെ.പി.നഡ്ഡയ്ക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം

മണിപ്പുരിലെ വർഗീയ സംഘർഷം,ജെ.പി.നഡ്ഡയ്ക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം

ഇംഫാൽ: മണിപ്പുരിലെ വർഗീയ സംഘർഷം തടയുന്നതിൽ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തിലാണ് നേതാക്കൾ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്. ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു.ജനരോഷവും പ്രതിഷേധവും ഇപ്പോൾ ഭരണകൂടത്തിനെതിരായ മാറിയെന്നും കത്തിൽ പറയുന്നു.സംസ്ഥാന സർക്കാരിൽ വിശ്വാസം തിരികെ കൊണ്ടുവരാൻ ആർട്ടിക്കിൾ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാൻഡ് പുനഃസ്ഥാപിക്കാനും അവർ നഡ്ഡയോട് ആവശ്യപ്പെട്ടു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *