ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു

ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു

കോഴിക്കോട്: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സിബിഡിഎഫ് പ്രസിഡണ്ട് അനിൽ കുമാർ നേതൃത്വം നൽകി. മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി ലാലു രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽ സിബിഡിഎഫ് രക്ഷാധികാരി സി.പി.എം അബ്ദുറഹിമാൻ, സെക്രട്ടറി ഷാജഹാൻ നടുവട്ടം, സലീം വട്ടക്കിണർ, ബിജിത്ത് കുളങ്ങരത്ത്, ഹസീന, ട്രഷറർ ഷാജി അത്തോളി ഡോ.ദീപാ നാരായണൻ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *