ടൈറ്റൻ ദുരന്തം ലോകം സത്യമറിയണം തിരക്കഥാകൃത്ത്

ടൈറ്റൻ ദുരന്തം ലോകം സത്യമറിയണം തിരക്കഥാകൃത്ത്

ലോകത്തെ നടുക്കിയ സംഭവമായിരുന്നു ടൈറ്റൻ ജലപേടക ദുരന്തം. 2023 ജൂണിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രാന്തർഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു ടൈറ്റൻ. ജലപേടകവുമായുള്ള ആശയവിനിമയം നിലച്ചതോടെ ദുരന്തമുണ്ടായി. ഒടുവിൽ നീണ്ട തിരച്ചിലിനൊടുവിൽ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് തകർന്ന ടൈറ്റൻ ജലപേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കടൽത്തട്ടിൽനിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് യാത്രികരുടെ ശരീരഭാഗങ്ങൾ എന്ന് കരുതുന്നവയും കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ഓഷ്യൻഗേറ്റ് എക്‌സ്‌പെഡീഷൻസ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. അഞ്ച് യാത്രികർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
ടൈറ്റൻ ദുരന്തത്തെ ആസ്പദമാക്കി മൈൻഡ്റയറ്റ് എന്റർടൈൻമെന്റ്
ഒരു ഹോളിവുഡ് ചിത്രം പ്രഖ്യാപിക്കുകയാണ്. ഇ ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ തയ്യാറാക്കുന്നത്.
ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ഈ ചിത്രമെന്ന് ജോനാഥൻ കേസി പറഞ്ഞു. സത്യമാണ് വലുത്. ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെയും ചിത്രത്തിലൂടെ രൂക്ഷമായി വിമർശിക്കുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്‌സ്പെഡീഷൻസിന്റെ സി.ഇ.ഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ.
ടൈറ്റാനികിന്റെ സംവിധായകനും ആഴക്കടൽ പര്യവേക്ഷകനുമായ ജെയിംസ് കാമറൂൺ സംഭവത്തിൽ രൂക്ഷമായ വിമർശവുമായി രംഗത്ത് വന്നിരുന്നു.  തകർന്ന ടൈറ്റൻ പേടകം മുന്നറിയിപ്പുകളെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ആഴക്കടലിലേക്കുള്ള പേടകങ്ങളുണ്ടാക്കുന്ന എൻജിനിയർമാർ ടൈറ്റൻ പേടകം ഉപയോഗിച്ച് ഓഷ്യൻഗേറ്റ് കമ്പനി നടത്തുന്നത് അപകടകരമായ പരീക്ഷണങ്ങളാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അവർ മുന്നറിയിപ്പുകൾ അവഗണിച്ചു. അപകടത്തിന് ടൈറ്റാനിക് ദുരന്തവുമായുള്ള സാമ്യത ഞെട്ടിക്കുന്നതാണ്. മുന്നിലുള്ള മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പുലഭിച്ചിട്ടും കപ്പൽ മുന്നോട്ടെടുത്തതാണ് ടൈറ്റാനിക് അപകടത്തിന് കാരണം. അതുപോലെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അതേസ്ഥലത്ത് വീണ്ടും അപകടമുണ്ടാക്കിയത്. അതിമർദംമൂലം ഞെരിഞ്ഞമർന്നുതകരുന്ന പേടകങ്ങളുടെ അപകടസാധ്യതയാണ് എന്നും എൻജിനിയർമാരുടെ മനസ്സിൽ ആദ്യമെത്തുക. സമുദ്രപര്യവേക്ഷണ രംഗത്തെത്തിയ നാൾമുതൽ ഈയൊരു പേടിസ്വപ്നവുമായാണ് ജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *