കോഴിക്കോട്: സൗദി അറേബ്യയിലെ കമ്മീസ് മുഷൈത്തിൽ പതിറ്റാണ്ടുകളോളം പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരികെയെത്തി ജീവിതം നയിക്കുന്നവരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ സൗഹൃദം സുകൃതത്തിന്റെ പ്രഥമ സംഗമം മലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണിലുളള തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. കാലത്ത് 9 മണിക്ക് റജിസ്‌ട്രേഷൻ ആരംഭിക്കും. 10 മണിക്ക് മുതർന്ന അംഗം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി മഞ്ചേരി പി.ടി.ഷാഹുൽ ഹമീദിന്റെ വീട്ടിൽ വെച്ച് 11 അംഗ അഡ്മിൻമാരുടെ യോഗം ചേരുകയും പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്. എ.റഹ്‌മാൻകുട്ടി, പി.ടി.എസ്.ഹമീദ് ഒയാസിസ്, എം.എ.എം.കുട്ടി തൃശൂർ, റിയാസ് പാണ്ടിക്കാട്, റസാക്ക് സാട്ട, റിയാസ് വെട്ടിക്കാട്ടിരി, റസാക്ക് കാലിക്കറ്റ്, സെയ്ദ് പട്ടാമ്പി, കെ.വി.കെ.ബാവ പൊന്നാനി, അഷ്‌റഫ് മക്കരപറമ്പ്, ഷമീർ മേപ്പാടി എന്നിവരാണ് 11 അഡ്മിൻമാർ.
1980 മുതൽ 6 മാസം മുൻപ് വരെ കമ്മീസ് മുഷൈത്തിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 800ഓളം പേരാണ് വാട്‌സ് ആപ്പ് കൂട്ടായ്മയിലുള്ളത്. മൊബൈൽ ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് കമ്മീസ് മുഷൈത്തിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തിയ പലരെയും ഇനിയും കൂട്ടായ്മയുടെ ഭാഗമാക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സംഘാടകർ പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് സംഘടനാ ചർച്ചകൾ, ഭാവി പരിപാടികൾക്ക് രൂപം നൽകൽ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടക്കും.