ആലുവ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു

ആലുവ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു

തലശ്ശേരി: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റേയും ഗുരുധർമ്മപ്രചരണ സഭ കണ്ണൂർ ജില്ല കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ ആലുവ സർവ്വ മത സമ്മേളന ശതാബ്ദിയാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.
ഗുരുധർമ്മപ്രചരണ സഭ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു. ശ്രീജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ മുഖ്യ ഭാഷണം നടത്തി. ശ്രീമദ് അംബികാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തി. ശിവഗിരി മഠം രജിസ്ട്രാർ അഡ്വ.പി.എം.മധു സംഘടനാ സന്ദേശവും, മാതൃസഭ അഡ്‌ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷ മണിയമ്മ ഗോപിനാഥ് മാതൃസഭ സന്ദേശവും നൽകി. ശിവഗിരി മഠം യുവജനസഭ സഭ അഡ്‌ഹോക് കമ്മിറ്റിഅദ്ധ്യക്ഷൻ രാജേഷ് സഹദേവൻ, ശിവഗിരി മഠം ജോയിന്റ് രജിസ്ട്രാർ സി.ടി.അജയകുമാർ, ശിവഗിരി മഠം കേന്ദ്രസമിതി അംഗം വി.പി.ദാസൻ സംസാരിച്ചു. മാതൃസഭ ഉപാദ്ധ്യക്ഷ
പി.കെ. ഗൗരി ടീച്ചർ സ്വാഗതവും, വൈസ് പ്രസിഡന്റ് നാണി ടീച്ചർ നന്ദിയും പറഞ്ഞു.,

 

Share

Leave a Reply

Your email address will not be published. Required fields are marked *