മാസം 10 ലക്ഷം റെക്കോഡ് ശമ്പളം സ്വന്തമാക്കി ഇരുപതുകാരി

മാസം 10 ലക്ഷം റെക്കോഡ് ശമ്പളം സ്വന്തമാക്കി ഇരുപതുകാരി

ഹൈദരാബാദ്: നല്ലൊരു ജോലിയും മികച്ച ശമ്പളവും ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയായിരിക്കും ഈയൊരു സ്വപ്നത്തിലേക്കെത്തുക. എന്നാൽ പഠനം പൂർത്തിയാകുന്നതിനു മുൻപെ ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങുന്ന ജോലി സ്വന്തമാക്കിയിരിക്കുകയാണ് എൻഎംഐഎംഎസ് ഹൈദരാബാദിൽ നിന്നുള്ള 2023 ബാച്ചിലെ ബിബിഎ വിദ്യാർത്ഥിനിയായ മലിസ ഫെർണാണ്ടസാണ് ഈ ഇരുപതുകാരി.

ആക്സിസ് ബാങ്കിൻറെ ഡെപ്യൂട്ടി മാനേജരായി മലിസയെ നിയമിക്കുന്നതായി ബാങ്ക് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 10. 05 ലക്ഷം രൂപയാണ് മലിസയുടെ ശമ്പളം.ക്യാമ്പസ് ഇൻറർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന ജോലി സ്വന്തമാക്കിയത്. നിരവധി പേരാണ് മലിസയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എൻഎംഐഎംഎസ് ഹൈദരാബാദ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷ് തങ്ങളുടെ പ്രിയ വിദ്യാർഥിയെ അഭിനന്ദിച്ചു. പ്രോഗ്രാം ചെയർപേഴ്‌സൺ ഡോ. ആശിഷ് ബിശ്വാസിനെയും ഹൈദരാബാദിലെ പ്ലേസ്മെൻറ് ടീമിലെ ആശിഷ് പാലിനെയും അവരുടെ പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *