കോഴിക്കോട് :രുചിക്കൂട്ടിന്റെ രസതന്ത്രം മലയാളിക്ക് പരിചയപ്പെടുത്തുകയും ലോകത്തിന് മാതൃകയാകുകയും ചെയ്ത പാരഗൺ റസ്റ്റോറന്റ് ഉടമ സുമേഷ് ഗോവിന്ദിനെ സഹപാഠികൾ ചേർന്ന് ആദരിച്ചു. സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂൾ 1978 എസ് എസ് എൽ സി ബാച്ചാണ് ഒത്തുകൂടി അനുമോദിച്ചത്.
കാലിക്കറ്റ് ചേംബർ ഹാളിൽ നടന്ന ഒരു വട്ടം കൂടി എന്ന ചടങ്ങിൽ സഹപാഠിയായ എം കെ മുനിർ എം എൽ എ യിൽ നിന്നും സുമേഷ് ആദരവ് ഏറ്റുവാങ്ങി. അതേ ബാച്ചിലെ മറ്റൊരു സഹപാഠിയും കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റഫി പി ദേവസി അധ്യക്ഷത വഹിച്ചു. മറ്റ് സഹപാഠികളായ മലബാർ ചേംബർ മുൻ പ്രസിഡന്റ് ശ്യാം സുന്ദർ ഏറാടി, സലിൽ ശങ്കർ, അഡ്വ. ഷക്കീൽ, അർഷാദ് അബ്ദുല്ല, ആർക്കിടക്ട് എ കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.