
ഏറെനാൾ ദേശാഭിമാനി ബുക്ക് ഹൗസ് ജീവനക്കാരൻ,കോളേജിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ആയി സേവനമനുഷ്ടിച്ചു. കേരള എൻ ജി ഒ യൂണിയൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ കുന്ദമംഗലം ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി,സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പാലിയേറ്റീവ് കെയർ രംഗത്തും സജീവമായിരുന്നു.
സിപിഐ(എം) കുരുവട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
നാടകപ്രവർത്തകരുടെ സംഘടനയായ നന്മ യിലും കുരുവട്ടൂരിലെ കലാ സാംസ്‌കാരികരംഗത്തും സജീവമായിരുന്നു. ഭാര്യ സി മാധവി. മക്കൾ: നാടക പ്രവർത്തകൻ എമിൽ മാധവി, ബിമൽ (കേരള പോലീസ്), മരുമക്കൾ : ഡോ. രോഷ്ണി സപ്ന (തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തിരൂർ ), പ്രബില (തൊഴിൽ വകുപ്പ് ) .
