ഡോ: എം.ജി.എസ് നാരായണനെ ആദരിച്ചു

ഡോ: എം.ജി.എസ് നാരായണനെ ആദരിച്ചു

കോഴിക്കോട് : ചരിത്രസാക്ഷ്യങ്ങൾക്കും ഇന്ത്യൻ സംസ്‌കൃതിക്കും നവചൈതന്യം പകർന്ന് തലമുറകളെ നിതാന്ത ജാഗ്രതയിലേക്ക് നയിച്ച ചരിത്ര അന്വേഷികളുടെ വിശ്വ ഗുരുവായ ഡോ: എം.ജി.എസ് നാരായണനെ പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പിന്റെ ആഭ്യമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് വെള്ളിമാട് കുന്ന് റോഡ് വികസനം സാക്ഷത്കരിക്കുന്നതിന് വേണ്ടി അഹോരാത്രം മുൻപന്തിയിൽ നിന്നും പ്രവർത്തിച്ച ഡോ: എം.ജി.എസ് നാരായണന്റെ പ്രവർത്തനം ഏത് കാലത്തും കോഴിക്കോട് ജനത ഓർമ്മിക്കപ്പെടും എന്നു പുരസ്‌ക്കാരസമർപ്പണം നടത്തിയ എം.കെ.രാഘവൻ എം.പി ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് അഡ്വ: എ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ : കെ. മൊയ്തു പൊന്നാട അണിയിച്ചു പി.ആർ. സുനിൽ സിംഗ്, കെ.എഫ്. ജോർജ്, യൂനസ് പരപ്പിൽ, എം.എ. സത്താർ, കെ. സന്തോഷ് കുമാർ, എം.എസ്. മെഹബൂബ്,പി.പി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *