ടെക്‌സാസ് കുവൈറ്റ് ഓണം ഈദ് സംഗമം ‘ഈദിൻ നിറവിൽ പൊന്നോണം 2023’ സംഘടിപ്പിച്ചു

ടെക്‌സാസ് കുവൈറ്റ് ഓണം ഈദ് സംഗമം ‘ഈദിൻ നിറവിൽ പൊന്നോണം 2023’ സംഘടിപ്പിച്ചു

കുവൈറ്റ് : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്‌സാസ് കുവൈറ്റ് ഓണം ഈദ് സംഗമം ‘ ഈദിൻ നിറവിൽ പൊന്നോണം 2023 ആഘോഷിച്ചു.മാവേലി, ചെണ്ടമേളം,താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കേരള തനിമ നിലനിർത്തിക്കൊണ്ട് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. തിരുവാതിര, വഞ്ചിപ്പാട്ട് , മാപ്പിളപ്പാട്ട്, നാടൻപാട്ട്, ഡാൻസ്, ഗാനമേള, ഓണസദ്യ എന്നിവയെല്ലാം പരിപാടിക്കു തിളക്കമേകി. ടെക്‌സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഹൈദർ ഗ്രൂപ്പ് പ്രതിനിധി ശരവണൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘടനം നിർവ്വഹിച്ചു. അഡൈ്വസറി ബോർഡ് അംഗം ജയകുമാർ ഓണം ഈദ് സന്ദേശം നൽകി. ഹൈദർ ഗ്രൂപ്പ് പ്രതിനിധി ജയ കുമാർ, അൽ മുല്ല എക്‌സ്‌ചേഞ്ച് സെയിൽസ് മനേജർ പരേഷ് പറ്റേടർ, ടെക്‌സാസ് ട്രാഷറർ കനകരാജൻ, ജോയിൻ സെക്കട്ടറി ജോണി ആശംസകൾ അറിയിച്ചു.സെക്കട്ടറി ജോർജ് യോഹന്നാൻ സ്വാഗതവും,പോഗ്രാം ജനറൽ കൺവീനർ രതീഷ് വർക്കല നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *