കോഴിക്കോട്ടെ നിപ ഭീതി ഒഴിയുന്നു; ഒൻപതുകാരനുൾപ്പെടെ രണ്ടുപേർ ഇന്ന് ആശുപത്രിവിടും

കോഴിക്കോട്ടെ നിപ ഭീതി ഒഴിയുന്നു; ഒൻപതുകാരനുൾപ്പെടെ രണ്ടുപേർ ഇന്ന് ആശുപത്രിവിടും

കോഴിക്കോട്: കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയിൽ നിന്ന് കോഴിക്കോട് മുക്തമാകുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുൾപ്പടെ രണ്ടുപേർ ഇന്ന് ആശുപത്രി വിട്ടേക്കും. നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ മകനും ഭാര്യാ സഹോദരനുമാണ് നെഗറ്റീവായത്.

വ്യാഴാഴ്ച വൈകുന്നേരം എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനിൽ പ്രവേശിക്കും. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിക്കുകയുംവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും ചെയ്തതിന് പിന്നാലെയാണ് ചികിത്സയിൽ കഴിഞ്ഞവർ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *