കത്ത് എഴുതിവച്ച ശേഷം വീട് വിട്ട് പോയ  എട്ടാം ക്ലാസുകാരനെ കണ്ടെത്തി

കത്ത് എഴുതിവച്ച ശേഷം വീട് വിട്ട് പോയ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്ത് എഴുതിവച്ച ശേഷം വീട് വിട്ട് പോയ എട്ടാം ക്ലാസുകാരനെ കണ്ടെത്തി. കെഎസ്ആർടിസി ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.നെയ്യാർ ഡാമിൽ പേയി മടങ്ങി വരികയായിരുന്നു കുട്ടി.  കുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് കാണാതായത്. എന്റെ കളർ പെൻസിൽ എട്ട് എയിലെ സുഹൃത്ത് ആദിത്യന് നൽകണം. ഞാൻ പോകുകയാണെന്നുമാണ് കത്തിലുള്ളത്. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കുട്ടി നടന്നുപോകുന്നതിൻറെ ദൃശ്യങ്ങൾ ലഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *