എം.കെ.പ്രേംനാഥ് ആദർശ രഷ്ട്രീയത്തിന്റെ ആൾരൂപം

എം.കെ.പ്രേംനാഥ് ആദർശ രഷ്ട്രീയത്തിന്റെ ആൾരൂപം

പി.ടി.ആസാദ്

കോഴിക്കോട്: അടിയന്തിരാവസ്ഥയിൽ വിദ്യാർത്ഥിയായിരിക്കെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ കോഴിക്കോട് ജില്ലാതല യോഗത്തിൽ വച്ചാണ് ആദ്യമായി എം.കെ.പ്രേംനാഥിനെ നേരിൽ കാണുന്നത്. അടിയന്തിരാവസ്ഥയയിൽ അദ്ദേഹത്തിന് ഏറ്റ ക്രൂരമായ പോലീസ് മർദ്ദനത്തെപ്പറ്റി അന്വേഷിച്ചപ്പോൾ ദേശീയ നേതാക്കളായ ജയപ്രകാശ് നാരായണന്റെയും മൊറാർജി ദേശായിയുടെയും ജോർജ്ജ് ഫെർണാണ്ടസിന്റെയും ജയിൽ ജീവിതത്തെ പറ്റിയാണ് അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്. അതിനു ശേഷം അദ്ദേഹവുമായി വലിയ സൗഹൃദബന്ധം സ്ഥാപിക്കുവാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം എം.എൽ.എയായി തിരുവനന്തപുരത്ത് എത്തിയപ്പോൾ പാർട്ടിയിൽ നടന്ന ചർച്ച പുറത്തറിഞ്ഞ് തിരുവനന്തപുരത്തെ പത്രപ്രവർത്തകർ താങ്കൾ മന്ത്രയാകാൻ പോകുന്നു എന്ന് വാർത്ത അറിയച്ചപ്പോൾ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്.
മറ്റൊരു അവസരത്തിൽ 2009ലെ പാർട്ടിയുടെ കേരളത്തിലെ പിളർപ്പിനെ തുടർന്ന് മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ അദ്ദേഹത്തിന് ചില പ്രമുഖർ നൽകിയ മന്ത്രിസ്ഥാനം ഓഫർ സ്‌നേഹപൂർവ്വം നിരസിക്കുകയാണ് ഉണ്ടായത് എന്ന് കേരളം ഓർക്കുന്നു. പെരുമാറ്റത്തിലെ വിനയം, സംസാരത്തിലെ ആത്മാർത്ഥത, വിവിധ വിഷയങ്ങളിലുള്ള അവബോധം, പ്രത്യയ ശാസ്ത്രങ്ങളോടുള്ള ധാരണ സർവ്വോപരി മാനവികതയിലുള്ള വിശ്വാസം, പൊതു ജീവിതത്തിൽ സംശുദ്ധി വേണമെന്ന നിർബബന്ധം ഇവയെല്ലാം പ്രേംനാഥിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും പൊതുജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *