2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 4 ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.
2000 രൂപ നോട്ടുകളുടെ സ്ഥിതി സെപ്റ്റംബർ 30 കഴിഞ്ഞാൽ എന്താവും എന്ന് റിസർവ് ബാങ്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 30ന് ശേഷവും പണം മാറ്റിയെടുക്കാൻ അനുവദിക്കുമെന്നും എന്നാൽ ഇതിന് പിഴയായി തുക ഈടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.