സ്പന്ദനം കുവൈത്ത് ഈദ്,   ഓണം ആഘോഷിച്ചു

സ്പന്ദനം കുവൈത്ത് ഈദ്, ഓണം ആഘോഷിച്ചു

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്ട്‌സ് ആന്റ് കൾചറൽ അസോസിയേഷൻ ഈദ് ഓണപുലരി 2K23
കുടുംബ സംഗമവും ഓണാഘോഷവും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌ക്കൂളിൽ നടത്തി. സാമൂഹിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ മുബാറക് കബ്രാത്ത്, പി.എം. നായർ, നൃസ് 16 കേരള ചീഫ് എഡിറ്റർ ഹനീഫ.സി.പി, റഫീക് താജ് തുടങ്ങിയവർ സംസാരിച്ചു. റെജി കുമാർ, മുസ്തഫ, ശ്രീകുമാർ, അമ്മു, റാണി, സുനിത, ഹുസൈൻ. എ.കെ ആശംസകളർപ്പിച്ചു. ട്രെഷറർ സജി മാത്യൂ നന്ദിപറഞ്ഞു. വിവിധയിനം കലാപരിപാടികളും പൊലിക കുവൈത്ത് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഐഷാ ഗോപിനാഥ,് എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായ ശരത്ത്, സക്കീർ , ഹനീഫ, മുബീർ, പ്രീയ, ഷൈനി, അസ്മ, ജമീല, സുലേഹ, ലൈല, നസീർ, ശ്രീദു, ഫാസില , ജോയ്‌സി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *