ഷബീന ജേക്കബ് ആന്റ് ഹരിത മെമ്മോറിയൽ ട്രോഫി  ഏകദിന വനിതാ  ക്രിക്കറ്റ്  ടൂർണമെന്റ് : പാലക്കാട് ഫ്‌ലമിങ്ങോ വാരിയേഴ്‌സിന് 6 വിക്കറ്റ് വിജയം

ഷബീന ജേക്കബ് ആന്റ് ഹരിത മെമ്മോറിയൽ ട്രോഫി ഏകദിന വനിതാ ക്രിക്കറ്റ് ടൂർണമെന്റ് : പാലക്കാട് ഫ്‌ലമിങ്ങോ വാരിയേഴ്‌സിന് 6 വിക്കറ്റ് വിജയം

തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബിൻറേയും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാമത് ഷബീന ജേക്കബ് & ഹരിത മെമ്മോറിയൽ ട്രോഫി ഏകദിന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പാലക്കാട് ഫ്‌ലമിങ്ങോ വാരിയേഴ്‌സ് 6 വിക്കറ്റിന് തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് 40 ഓവറിൽ 100 റൺസിന് ഓൾഔട്ടായി. എ.അനന്യ 36 റൺസും മാനസ്വി പോറ്റി 16 റൺസുമെടുത്തു. ഫ്‌ലമിങ്ങോ വാരിയേഴ്‌സിന് വേണ്ടി ടി.പി.അജന്യ 17 റൺസിന് 3 വിക്കറ്റും എ.രഞ്ജുഷ, ദർശന മോഹൻ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിയായി പാലക്കാട് ഫ്‌ലമിങ്ങോ വാരിയേഴ്‌സ് 30.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. അലീന സുരേന്ദ്രൻ 37 റൺസും പി.ആർ വൈഷ്ണ 14 റൺസുമെടുത്തു.ബി കെ 55 ന് വേണ്ടി വി.ജെ ജോഷിത 12 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. അലീന സുരേന്ദ്രനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. നാളെ പാലക്കാട് ഫ്‌ലമിങ്ങോ വാരിയേഴ്‌സ് ആലക്കോട് ഹിൽവാലി സിസി യെ നേരിടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *