ശ്രീവിഷ്ണുവിന്റെ സ്വർണനേട്ടം വരിക്കോളിക്ക് അഭിമാനം

ശ്രീവിഷ്ണുവിന്റെ സ്വർണനേട്ടം വരിക്കോളിക്ക് അഭിമാനം

കോഴിക്കോട്:സംസ്ഥാന റസ്ലിംഗ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടിയ ശ്രീവിഷ്ണു .വി .ടി നാടിന് അഭിമാനമായി. തിരുവനന്തപുരം ഗവ.ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയും വരിക്കോളി സൂര്യോദയത്തിൽ പ്രദീപൻ, ബീന ദമ്പതികളുടെ മകനുമായ ശ്രീവിഷ്ണു അണ്ടർ 17 ലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ റസ്ലിംഗ് തിരഞ്ഞെടുത്ത് സ്വപ്രയത്‌നത്തിലൂടെയാണ് വിജയങ്ങൾ സ്വന്തമാക്കിയത്.
എട്ടാം തരം മുതൽ ജി.വി.രാജയിൽ പഠിക്കുന്ന ശ്രീവിഷ്ണു അണ്ടർ 17 ൽ ജാർഖണ്ഡിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ഡൽഹിയിൽ നടക്കുന്ന ദേശീയ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ. രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പി.ജി.വിദ്യാർത്ഥിയായ ഷോണിമ സഹോദരിയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *