വഴക്കിനെത്തുടർന്ന് താമസിക്കുന്ന  ഫ്ളാറ്റിന് തീ കൊളുത്തി യുവാവ്

വഴക്കിനെത്തുടർന്ന് താമസിക്കുന്ന ഫ്ളാറ്റിന് തീ കൊളുത്തി യുവാവ്

പത്തനംതിട്ട: മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് സ്വന്തം ഫ്ളാറ്റിന് തീയിട്ടു. പുത്തൻപീടിക സ്വദേശി ജുബിനാണ് തീയിട്ടത്. കുടുംബ വഴക്കിനെത്തുടർന്ന് ജുബിനെതിരെ അച്ഛൻ പോലീസിൽ പരാതി പറയാൻ പോയതിന് പിന്നാലെയാണ് സംഭവം.അമ്മ ഓമന ജോസഫ് മാത്രമായിരുന്നു ആ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്നത്. അവർക്ക് സാരമായ പൊള്ളേറ്റു.

വെട്ടിപ്പുറം സ്വദേശികളായ ഓമന ജോസഫും ഭർത്താവ് ആന്റണിയും ഒരുവർഷമായി ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു താമസം. ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ എറണാകുളത്തുള്ള ഇളയ മകൻ ജുബിനാണ് ഫ്ളാറ്റിലെത്തുകയും വഴക്കിടുകയും ചെയ്തത്.

കെട്ടിടത്തിനകത്തെ ബെഡിൽനിന്ന് തീപടർന്ന് അകത്തുണ്ടായിരുന്ന പല സാധന സാമഗ്രികളും കത്തിനശിച്ചു. അകത്തുനിന്ന് ഓമനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഫ്ളാറ്റിന് അബദ്ധവശാൽ തീപിടിച്ചതാണെന്നാണ് ആദ്യം ധരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മകൻ ജുബിൻതന്നെയാണ് തീയിട്ടതെന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *