തലശ്ശേരി: തലശ്ശേരി ഫിറ്റ്‌നസ് ട്രെയിനർമാർക്കായി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ തലശേരി ടൈറ്റാൻ ഫിറ്റ്‌നസ് സെന്ററിലെ മൂന്ന് വനിതാ പരിശില കർക്ക് അംഗീകാരം.കൊളശ്ശേരി സ്വദേശിനികളായ അഷിക സന്തോഷ്, ഫെമിഷ, പാലയാട് വെള്ളൊഴുക്കിലെ ഷൈനി സുധീഷ് എന്നിവരാണ് മികവ് തെളിയിച്ചത്. തൃശൂരിലെ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ കേരളത്തിലെ പ്രമുഖ ഫിറ്റ്‌നസ് സെന്ററുകളിൽ നിന്നായി നിരവധി പേർ മാറ്റുരച്ച മത്സരത്തിൽ 41 പേർ സെമി ഫൈനലിൽ ഇടം നേടിയിരുന്നു. ഇവരിൽ നിന്നും 10 പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഫൈനൽ മത്സരത്തിൽ അഷിക സന്തോഷിനാണ് വനിതാ ചാമ്പ്യൻ പട്ടം . ഫെമിഷ മൂന്നാം റണ്ണർ അപും ഷൈനി ആറാം റണ്ണർ അപ് സ്ഥാനവും കരസ്ഥമാക്കി. ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതിയും 42 കാരിയായ ഷൈനിക്കാണ്.
ഇന്ത്യയിൽ ആദ്യമായാണ് എമിനന്റ് ഫിറ്റ്‌നസ് ട്രെയിനർ ഓഫ് ദ ഇയർ മത്സരം സംഘടിപ്പിക്കുന്നത്. തൃശൂർ സ്‌പോട്‌സ് കൗൺസിലും ഗയോ ഫിറ്റ്‌നസ് അക്കാദമിയും ഫാസ് കോൺ പ്രോ കേരള ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. അംഗീകാരം കരസ്ഥമാക്കിയ വിവരം അറിയിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ടൈറ്റാൻ ഫിറ്റ്‌നസ് സെന്റർ മുഖ്യ പരിശീലകൻ പി.വി.സുധീഷ്, അഷിക സന്തോഷ്,ഷൈനി സുധിഷ്, ഒ.ഫെമിഷ എന്നിവർസംബന്ധിച്ചു.