റെയിൽവേയുടെ എക്‌സ്പ്രസ് കൊള്ള അവസാനിപ്പിക്കണം

റെയിൽവേയുടെ എക്‌സ്പ്രസ് കൊള്ള അവസാനിപ്പിക്കണം

ഡൽഹി: പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് 200 ശതമാനം കൂട്ടി റെയിൽവേയുടെ പകൽക്കൊള്ള. കോവിഡ് കാലത്തെ വരുമാനക്കുറവ് കാണിച്ചാണ് പാസഞ്ചർ ട്രെയിനുകളെ എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കോവിഡിന് ശേഷം നിരക്കുവർധന പിൻവലിക്കുമെന്ന റെയിൽവേയുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടുമില്ല.

നേരത്തെ പാസഞ്ചർ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പത്ത് രൂപയായിരുന്നു. എക്‌സ്പ്രസ്സ് ആയപ്പോൾ മിനിമം ചാർജ് പത്തിൽ നിന്ന് നേരെ മുപ്പത് രൂപയായി. ടിക്കറ്റ് നിരക്ക് വർധന 200 ശതമാനം. ഹ്രസ്വദൂര യാത്രകൾക്ക് ബസ് ടിക്കറ്റിനേക്കാൾ നിരക്ക് നൽകേണ്ട സ്ഥിതിയിലാണ് ഇപ്പോൾ യാത്രക്കാർ.

പാസഞ്ചർ ട്രെയിനുകളായിരുന്ന തിരുവനന്തപുരം – കോട്ടയം പാസഞ്ചർ, ഗുരുവായൂർ എറണാകുളം പാസഞ്ചർ, ഷൊർണൂർ – കണ്ണൂർ മെമു, കോയമ്പത്തൂർ-മംഗലൂരു ഫാസ്റ്റ് പാസഞ്ചർ, പാലക്കാട്-നിലമ്പൂർ പാസഞ്ചർ തുടങ്ങി നിരവധി ട്രെയിനുകൾ ഇപ്പോൾ ഓടുന്നത് എക്‌സ്പ്രസ്സ് ട്രെയിനുകളായാണ്.
കോവിഡ് പ്രതിസന്ധി മാറി രണ്ട് വർഷം കഴിഞ്ഞിട്ടും ഈ കൊള്ള നിർത്താൻ റെയിൽവേ തയ്യാറായിട്ടില്ല. ദുരിതമനുഭവിക്കുന്നതോ തുച്ഛവരുമാനക്കാരായ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *