കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കുടക്: ദുരൂഹത അവസാനിക്കാത്ത കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മരിച്ച ആദിവാസികളുടെ റീ പോസ്റ്റുമാർട്ടം ആവശ്യമെങ്കിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ പരിശോധിക്കും. കൂടകിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരം ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
കുറേക്കാലമായി കൃഷിപ്പണിക്ക് വേണ്ടി വയനാട്ടിൽ നിന്ന് ആദിവാസികളെ കുടകിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയുണ്ട്. അങ്ങിനെ കൊണ്ടുപോകുന്ന ആളുകളിൽ ചിലർ മടങ്ങി വരുന്നില്ല എന്ന ആക്ഷേപം ഉണ്ട്. എന്തുകൊണ്ടാണ് അവർ മടങ്ങി വരാത്തത് എന്നത് സംബന്ധിച്ച് കൃത്യമായ ഒരു അന്വേഷണം നടക്കണം. അവിടെയെത്തുന്ന ആളുകൾക്ക് തൊഴിലുടമകൾ പ്രധാനമായും നൽകുന്നത് മദ്യമാണ്. കൃത്യമായ ആഹാരം പലർക്കും ലഭിക്കുന്നില്ല. ഇങ്ങനെ ആരോഗ്യം ക്ഷയിച്ച് മരിക്കുന്ന വരും ഉണ്ട്.

ഈ വർഷം മുതൽ ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കും. മരണങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ വിവരം അറിയിച്ചാൽ സർക്കാരിന് ഇടപെടാൻ ആകും. പലപ്പോഴും മൃതദേഹങ്ങൾ സംസ്‌കരിച്ചതിനുശേഷം ആണ് സർക്കാർ വിവരമറിയുന്നത്. ഇതും ഇക്കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ പരിമിതികൾ ഉണ്ടാക്കുന്നുണ്ട് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *