ബാഗ്ദാദ്: ഇറാഖിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ വധുവരൻമാരടക്കം 100 പേർ മരിച്ചു. വടക്കു കിഴക്കൻ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റു.
വടക്കൻ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവൻറ് ഹാളിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10:45 ന് ആണ് ദുരന്തം സംഭവിച്ചത്. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.
ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഐഎൻഎയോട് പറഞ്ഞു. മരണങ്ങളും പരിക്കുകളും ഉയരാനാണ് സാധ്യത.