വടകരയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

വടകരയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

വടകര: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വടകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലാതല എൻഫോഴ്‌സ്‌മെന്റ് ടീം പരിശോധന നടത്തി.സംസ്ഥാനതലത്തിൽ നടത്തുന്ന ആകസ്മിക പരിശോധനയുടെ ഭാഗമായാണിത്. വടകര മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ഉത്തരവ് പ്രകാരം നിരോധിത പ്ലാസ്റ്റിക്് ഉൽപ്പന്നങ്ങളായ ക്യാരിബാഗുകൾ, കപ്പുകൾ, ഇയർ ബഡുകൾ, സ്പൂൺ, പ്‌ളേറ്റുകൾ, ക്യുആർകോഡ് ഇല്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഒയാസിസ്, ന്യൂ നാഷണൽ സ്റ്റേഷനറി, ന്യൂ കൊച്ചിൻ സ്റ്റേഷനറി, സാഗർ ട്രേഡ് ലിങ്ക്, വടകര സ്റ്റോർ, ടോപ് ഫാൻസി, ഗ്യാലക്‌സി ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴച്ചു ചുമത്തി.
പരിശോധനയ്ക്ക് ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, വടകര മുനിസിപ്പൽ സെക്രട്ടറി എൻ കെ ഹരീഷ്, ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ ,കോഴിക്കോട് ജെഡി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ വി കൃഷ്ണൻ ,സ്റ്റാഫ് സി ബി ദിനചന്ദ്രൻ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ടി സി പ്രവീൺ ,എസ് എൻ സന്ധ്യ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി കെ ശ്രീമ ,വിജിഷ ഗോപാലൻ ,സി വി വിനോദ് എന്നിവർ നേതൃത്വം നൽകി. പിഴ നഗരസഭയിൽ ഒരാഴ്ചക്കകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *