മണിപ്പൂർ:മണിപ്പൂരിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വംശീയ അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്നും അവരെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും കേന്ദ്രസർക്കാരിൻറെ നിഷ്‌ക്രിയത്വത്തിൽ ലജ്ജിക്കണമെന്നും എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട വിവരം ഇന്നാണ് പുറത്തുവരുന്നത്. മെയ്തെയ് വിഭാഗത്തിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മണിപ്പൂരിൽ ഇൻറർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.