കോട്ടയം: അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം. കർണാടക ബാങ്ക് ജീനക്കാരന്റെ ഭീഷണിയെത്തുടർന്നാണ് വ്യാപാരി ആത്മഹത്യചെയ്തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബിനുവിന്റെ മൃതദേഹവുമായി ബന്ധുക്കളും കുടുംബാംഗങ്ങളും ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തുണ്ട്.
അയ്മനം കുടയംപടിയിലെ വ്യാപാരി കെ.സി.ബിനു(50)വിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. രണ്ടുമാസത്തെ വായ്പ കുടിശ്ശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതുകാരണമാണ് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.