ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. രണ്ടാം മത്സരത്തിൽ സിങ്കപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ തളച്ചത്. ഹോക്കി ലോക റാങ്കിങ്ങിൽ 49ാം സ്ഥാനക്കാരാണ് സിങ്കപ്പൂർ. ആദ്യ മത്സരത്തിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളിന് തകർത്തിരുന്നു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനുമായി ഏറ്റുമുട്ടും.
ഇന്ത്യക്കായി ഹർമൻപ്രീത് നാലുഗോളുകളും (24, 39, 40, 42) മന്ദീപ് സിങ് മൂന്നുഗോളുകളും (12, 30, 51) നേടി. അഭിഷേക്, വരുൺ കുമാർ എന്നിവർ രണ്ട ഗോളുകൾ വീതവും ലളിത് കുമാർ ഉപാധ്യായ, ഗുർജന്ത് സിങ്, വിവേക് സാഗർ, മൻപ്രീത് സിങ്, ഷംഷേർ സിങ് എന്നിവർ ഓരോഗോളുകൾ വീതവും നേടി.