ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൻറെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഒന്നാം നിലയിലെ തൂണുകളുടെ നിർമാണം 50 ശതമാനം പൂർത്തിയായി. താഴത്തെ നിലയുടെ പ്രവൃത്തി നവംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂർത്തിയാക്കി 2024 ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
രാമജന്മഭൂമിയുടെ പ്രതിഷ്ഠാ ചടങ്ങ് അടുത്ത വർഷം ജനുവരി മൂന്നാം വാരത്തിൽ നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ മനോഹരമാക്കാനും അത്യാധുനിക നഗര സൗകര്യങ്ങൾ ഒരുക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു.