സഹപാഠികൾക്കു മുൻപിൽ വസ്ത്രം അഴിപ്പിച്ചു  ജീവനക്കാർക്കെതിരെ കേസ്

സഹപാഠികൾക്കു മുൻപിൽ വസ്ത്രം അഴിപ്പിച്ചു ജീവനക്കാർക്കെതിരെ കേസ്

പാലക്കാട്: അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നിൽ അഴിപ്പിച്ചു എന്ന പരാതിയിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തുകഴിഞ്ഞ 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികൾക്ക് ത്വക് രോഗമുള്ളതിനാൽ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.. 22 ന് ഇത് ലംഘിച്ച കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.. മറ്റ് കുട്ടികളുടെ മുന്നിൽ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികൾ പറഞ്ഞു. പരാതിയിൽ ഷോളയൂർ പൊലീസ് വാർഡൻ, ആയ, കൗൺസിലർ എന്നിവർക്കെതിരെ കേസെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *