വന്ദേഭാരത് രാജ്യത്തെ കൂട്ടിയിണക്കുന്ന കാലം വിദൂരമല്ല പധാനമന്ത്രി

വന്ദേഭാരത് രാജ്യത്തെ കൂട്ടിയിണക്കുന്ന കാലം വിദൂരമല്ല പധാനമന്ത്രി

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ എല്ലാഭാഗങ്ങളെയും കൂട്ടിച്ചേർക്കുന്ന കാലം വിദൂരമല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസർകോട്-തിരുവനന്തപുരം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 9 പുതിയ വന്ദേഭാരത് ട്രെയിനുകൾ വെർച്വലായി ഫ്‌ളാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം 140 കോടി പൗരന്മാരുടെ അഭിലാഷങ്ങൾക്കൊപ്പമാണ്. വന്ദേഭാരതിന്റെ സ്വീകാര്യത അനുദിനം കൂടുന്നു. 1.11 കോടി ജനങ്ങൾ വന്ദേഭാരത് ഉപയോഗിക്കുന്നു. 2047ൽ വികസിത ഇന്ത്യയാകാൻ എല്ലാ സംസ്ഥാനങ്ങളുടെയും വികസനം ആവശ്യമാണ്. റെയിൽവേ മന്ത്രിയുടെ സംസ്ഥാനത്തുമാത്രം റെയിൽവേ വികസനമെന്ന രീതി രാജ്യത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. ഇപ്പോൾ അതു മാറി. റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ ശ്രദ്ധിക്കാത്തതിനു മുൻസർക്കാരുകളെ മോദി വിമർശിച്ചു.
കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെയാണു പുതിയ വന്ദേഭാരത് സർവീസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *