മാഹി .നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തെ മയ്യഴി സി.എച്ച്.സെൻറർ പ്രവർത്തകർ അണുവിമുക്തമാക്കി.ഇന്നലെ കാലത്ത് മാഹി ടാഗോർ പാർക്കിൽ ആധുനീക രീതിയിലുള്ള ഫോഗിങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയതു.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മാഹി ഗവ: ആശുപത്രി, റെയിൽവെ സ്റ്റേഷൻ, കടലോര പ്രദേശങ്ങൾ, ദേവാലയങ്ങൾ എന്നിവയടക്കമുള്ള പൊതു ഇടങ്ങൾ സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കി.അജ്മൽ, നിഹാദ്,നം ഷീർ, സെക്കീർ ,റസ്മൽ, അബ് ഷീർ, മുഹമ്മദ് റംസാൻ നേതൃത്വം നൽകി.