പെരിന്തൽമണ്ണ താലൂക്കിൽ പെട്ട ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയായ പെൻറിഫ് ഓണാഘോഷവും സഊദി നാഷണൽ ഡേയും സംഘടിപ്പിച്ചു. ഹരാസത്തിലുള്ള വില്ലയിൽ മലയാളം ന്യൂസ് മുസാഫിർ ഉദ്ഘാടനം നിർവ്വഹിച്ചു.സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാനും, മാനസിക സംഘർഷങ്ങൾ കുറക്കുവാനും ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിംഗ് പ്രസിഡന്റ് അയ്യൂബ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി റീഗൾ മുജീബ് പെൻറിഫിന്റെ ആവശ്യകതയും പെൻറിഫിനെ അതിന്റെ പ്രതാപത്തിലേക്ക് കൊണ്ട് വരേണ്ടതിനെക്കുറിച്ചും സംസാരിച്ചു. പെൻറിഫ് കൂടുതൽ ഉയരങ്ങൾ കീഴക്കട്ടെയെന്ന്, പെൻറിഫി ന്റെ അഡ്‌വൈസറി ബോർഡ്അംഗങ്ങളായ എൻ കൺഫേർട്ട് ലത്തീഫ്, മുസ്തഫ കോഴിശ്ശേരി എന്നിവർ അഭിപ്രായപ്പെട്ടു.
അരീബ് ഉസ്മാന്റെ സെമി ക്ലാസിക്കൽ നൃത്തം സദസ്യർക്ക് വേറിട്ട അനുഭവമായിരുന്നു. പെൻറിഫ് അംഗങ്ങളായ അസ്‌കറും ആരിഫ ഉവൈസും ആലപിച്ച ഗാനം ,നാദിറ ടീച്ചർ ചിട്ടപ്പെടുത്തിയ ഡാൻസ്,ജിദ്ദയിലെ പ്രശസ്തരായ ഗായകർ നൂഹ് ഭീമാപള്ളിയും ഡോക്ടർ മിർസാന, റിഫ നൗഫൽ, ആരിഫ ഹുവൈസ്, മുബാറക് വാഴക്കാട്, സനൂക്, ഫിറോസ് ഖാൻ, ഹാരിസ് എന്നിവരുടെ ഗാനങ്ങൾ, നാസർ ശാന്തപുരം അവതരിപ്പിച്ച മാസ്‌ക് ദ പ്രൊഡകട് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
സിന്ധു റോഷൻ, ജുനൈദ അബ്ദുൽ മജീദ്, എന്നിവർ അവതാരക രായിരുന്നു. മുജീബ് റീഗൾ, ഉണ്ണീൻ പുലാക്കൽ, ഷമീം അയ്യൂബ്, നൗഷാദ് പാലക്കൽ, സക്കീർ, നൗഫൽ പാങ്ങ്, അസ്‌കർ, മുസ്തഫ കോഴിശ്ശേരി, ലത്തീഫ് കാപ്പുങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സിക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും അഹമ്മദ് അക്ബർ നന്ദിയും പറഞ്ഞു.