കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ടായി പി.കെ.കബീർ സലാലയെ 7-ാമതും തിരഞ്ഞെടുത്തു. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് ഡോ.എ.ലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായി കെ.വർഗ്ഗീസ് തിരുവനന്തപുരം, പി.കെ.അബ്ദുറഹിമാൻ മലപ്പുറം(വൈസ്.പ്രസിഡണ്ടുമാർ), എസ്.കെ.വിജയകുമാർ തിരുവനന്തപുരം(ജന.സെക്രട്ടറി), സുപ പള്ളിപ്രം വയനാട്, ശിവദാസൻ കുറിഞ്ഞി മുവാറ്റുപുഴ (സെക്രട്ടറിമാർ), സി.ശശീധരൻ നാടാർ (ട്രഷറർ)തിരഞ്ഞെടുക്കപ്പെട്ടു.