തലശ്ശേരി:പൊതുപ്രവർത്തകന്റെ മൂലധനം ജനങ്ങളാണെന്ന് ആഴത്തിൽ മനസ്സിലാക്കാനും, പുഞ്ചിരിച്ച മുഖത്തോട് കൂടി മാത്രം ജനങ്ങളെ സമീപിക്കുകയും, സഹജീവികളോട് ആർദ്രതയും കരുണയും കാണിക്കുകയും, മറ്റുള്ളവർക്ക് ക്ഷമയോടെ കാതു കൊടുക്കുകയും ചെയ്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സ്പീക്കർ അഡ്വ:എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. തലശ്ശേരി ടൗൺ ഹാളിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺ ഹാൾ എന്നാക്കി പുനർനാമകരണം ചെയ്ത ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. തലശ്ശേരിക്ക് പുതിയ വികസന മാതൃക കാണിച്ചു തന്ന കോടിയേരി തന്നെയാണ് പുതുകാലത്തിന്റെ തലശ്ശേരിയുടെ വികസന ശിൽപ്പിയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
നഗരസഭാ ചെയർപേഴ്‌സൺ കെ.എം.ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. കാരായി രാജൻ, സജീവ് മാറോളി, റാഷിദ ടീച്ചർ, എം.പി.സുമേഷ്, എ പ്രദീപ്, സി.കെ.രമേശൻ ,കെ.വിനയരാജ്, കെ.അച്ചുതൻ, അഡ്വ .. കെ.എ.ലത്തീഫ് ,സി.പി.എം നൗഫൽ, സി.സി.വർഗ്ഗീസ്, വർക്കി വട്ടപ്പാറ, എം.പി.സുമേഷ്, എം.വി.ജയരാജൻ, സംസാരിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും, എം.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.