ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പോണ്ടിച്ചേരിയും ഒരുത്തുളളി കവിതൈ പുതുച്ചേരിയും സംയുക്തമായി ഏർപ്പെടുത്തിയ കഥാരത്നം പുരസ്‌കാരം ട്രീസ അനിലിന് സമ്മാനിച്ചു. ട്രീസ അനിലിന്റെ ‘പാർക്കീസ് ബ്രില്യൻസ് ‘ എന്ന കഥയ്ക്കാണ് പുരസ്‌കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം സെപ്തംബർ 24 ഞായർ കാലത്ത് 10 മണിക്ക് പുതുച്ചേരി ലോസ്പേട്ട് വിവേകാനന്ദ ഹയർ സെക്കന്ററി സ്‌കൂൾ ഹാളിൽ വെച്ച് പുതുച്ചേരി പൊതുമരാമത്ത് – ടൂറിസം – ഐടി – നിയമ വകുപ്പ് മന്ത്രി ശ്രീ.കെ. ലക്ഷ്മീനാരായണൻ സമ്മാനിച്ചു. എസ്.ശെൽവഗണപതി എം.പി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രമുഖ തമിഴ് – മലയാളം സാഹിത്യ പ്രവർത്തകർ പങ്കെടുത്തു.സിവിൽ എൻജിനീയറായ ട്രീസ അനിൽ കോഴിക്കോട് ജില്ലയിലെ വടകര തിരുവളളൂർ സ്വദേശിനിയാണ്.