റിയാദ്: മലയാളികളുടെ മഹോത്സവമായ ഓണത്തോടനുബന്ധിച്ച് കൊയിലാണ്ടി നാട്ടുക്കുട്ടം (കടലോളം കാരുണ്യം, കടൽ താണ്ടിയ നാട്ടുനന്മ) റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘ഓണപ്പൂരം2023’ഉം സൗദി 93 -ാമത് ദേശീയദിന ആഘോഷ പരിപാടിയും സെപ്റ്റമ്പർ 23 ന് മലാസിലെ പെപ്പർ ട്രീ ഹാളിൽ സംഘടിപ്പിച്ചു.
ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്‌ക്കാരിക യോഗം സാഹിത്യക്കാരൻ ജോസഫ് അതിരിക്കൽ ഉൽഘാടനം ചെയ്തു.21 -ാമത് പ്രവാസി ഭാരതീയ കർമ്മശ്രേഷ്ഠാ കേരള പുരസ്‌ക്കാര ജേതാവ് ഗഫൂർ കൊയിലാണ്ടിയെ രക്ഷാധിക്കാരി സന്തോഷ് പെരുമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു, വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ,സലിം കൊളക്കര,സുധീർ കുമ്മിൾ,നൗഷാദ് ആലുവ,നാസർ ലെയിസ്,അബുള്ള വല്ലഞ്ചിറ,സുലൈമാൻ വിഴിഞ്ഞം,അസ്സം പാലത്ത്,ജയൻ കൊടുങ്ങല്ലൂർ,ഇസ്മായിൽ പയ്യോളി,നിയാസ് പാനൂർ, മജീദ് പൂളക്കാടി,ഹർഷാദ് യം.ടി,അഗിനാസ് കരുനാകപള്ളി, എന്നിവർ ആശംസിച്ചു. സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജെയ്‌സൽ നന്മണ്ട നന്ദിയും പറഞ്ഞു.
കലാ പരിപാടികൾക്ക് ഹനീഫ ഊരള്ളൂർ നേതൃത്വം നൽകി. പാട്ടുക്കാരായ അൽതാഫ് കോഴിക്കോട്,സത്താർ മാവൂർ, ജെലീൽ കൊച്ചിൻ,ശബാനാ ഹർഷാദ്, അഞ്ജലി സുധീർ,അക്ഷയി സുധീർ,ഷിഹാബ് തൃശൂർ,അസർ മമ്പാട്,സൈൻ പച്ചക്കര,ഷിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.