ആലപ്പുഴ: മുൻ തമിഴ്‌നാട് മുഖ്യ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും, ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളുമായ കെ.കാമരാജ് ഗാന്ധിയൻ ആദർശങ്ങളിൽ ജീവിതകാലം മുഴുവൻ അടിയുറച്ചു നിന്ന നേതാവായിരുന്നുവെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നാൽപ്പത്തേഴാമത് സംസ്ഥാന സമ്മേളനം റെയ്ബാൻ ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പി.കെ.കബീർ സലാല അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ഡോ.എ.നീലലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ അഡ്വ.സി.സുഗതൻ, കെ.ജി.ജഗദീശൻ, അഡ്വ.ബാലജനാധിപതി, നോയൽ രാജ്, വി.സുധാകരൻ, എസ്.കെ.വിജയകുമാർ, അഡ്വ.ടി.കെ.ദേവകുമാർ, നെല്ലിമൂട് പ്രഭാകരൻ, കൊച്ചറ മോഹനൻ നായർ, പരശുവേക്കൽ രാജേന്ദ്രൻ,പന്തളം മോഹൻദാസ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് പി.കെ.കബീർ സലാല പതാക ഉയർത്തി. ഭാരവാഹികളായി പി.കെ.കബീർ സലാല കോഴിക്കോട്(പ്രസിഡണ്ട്, കെ.വർഗ്ഗീസ് തിരുവനന്തപുരം, പി.കെ.അബ്ദുറഹിമാൻ മലപ്പുറം(വൈസ്.പ്രസിഡണ്ടുമാർ), എസ്.കെ.വിജയകുമാർ തിരുവനന്തപുരം(ജന.സെക്രട്ടറി), സുപ പള്ളിപ്രം വയനാട്, ശിവദാസൻ കുറിഞ്ഞി മുവാറ്റുപുഴ (സെക്രട്ടറിമാർ), സി.ശശീധരൻ നാടാർ (ട്രഷറർ)തിരഞ്ഞെടുക്കപ്പെട്ടു. പി.കെ.കബീർ സലാല ഏഴാം തവണയാണ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.