കതിരൂർ  ബാങ്കിന് വീണ്ടും ദേശീയ അവാർഡ്

കതിരൂർ ബാങ്കിന് വീണ്ടും ദേശീയ അവാർഡ്

തലശ്ശേരി:കതിരൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന ദേശീയ അംഗീകാരങ്ങളുടെ പെരുമഴ. 2022 23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ബെസ്റ്റ് ഗ്രോത്ത് ബാങ്കിംഗ് അവാർഡാണ് ലഭിച്ചത്. ഇന്ത്യയിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ഫ്രോണ്ടിയേഴ്സ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് അവാർഡ്‌സ് എന്ന അംഗീകൃത ഏജൻസിയുടെ അവാർഡിനാണ് ബാങ്ക് അർഹമായിട്ടുള്ളത്. 2023 ഒക്ടോബർ 12ന് ഗോവയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. ഈ വർഷം വായ്പ വിതരണത്തിൽ 15 ശതമാനവും ഡെപ്പോസിറ്റ് ഇനത്തിൽ 12 ശതമാനവും വർദ്ധനവ് ഉണ്ടാക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം കേരള സർക്കാരിന്റെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ലഭിക്കുന്ന ഒൻപതാമത്തെ അവാർഡ് ആണിത്.
ന്യൂ കലവറ സൂപ്പർ മാർക്കറ്റ്, 2 നീതി മെഡിക്കൽ ഷോപ്പുകൾ, മൾട്ടി ജിം ഫിറ്റ്‌നസ് സെന്റർ, വളം ഡിപ്പോ, മിൽക്കാബ് മെഡിക്കൽ ലാബ്, ഡോക്ടർസ് ക്ലിനിക്, എണ്ണമയമില്ലാത്ത ഭക്ഷണ കേന്ദ്രം, പച്ചക്കറി ചന്ത, നാട്ടുചന്ത, ക്രിക്കറ്റ് & ഫുട്‌ബോൾ ടർഫ്, 32 കർഷക ഗ്രൂപ്പുകൾ, ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ, കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി, മിനി ഓഡിറ്റോറിയം, ദയ സഹകരണ സാന്ത്വന കേന്ദ്രം, സൈക്കിൾ ക്ലബ്ബ്, എഫ്-13 ഫുട്‌ബോൾ അക്കാദമി, എന്നിവ ബാങ്കിന്റെ അനുബന്ധമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം ബാങ്ക് പരിധിയിലെ നീന്തൽ അറിയാത്ത മുഴുവൻ വിദ്യാർത്ഥികളെയും നീന്തൽ പഠിപ്പിക്കാൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ബാങ്കിന്റെ പുതിയ പ്രവർത്തനമാണ് സഹകിരൺ ഊർജ്ജ സംരക്ഷണ പദ്ധതി. ഇതിന്റെ ഭാഗമായി ബാങ്കിന്റെ നേതൃത്വത്തിൽ നൂറോളം ബോധവൽക്കരണ ക്ലാസുകളും, ഇ-ബിൽ ചലഞ്ച് മത്സരവും, ഒക്ടോബർ 16ന് ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി ഐഡിയത്തോൺ മത്സരവും നടത്തുന്നുണ്ട്. ഇതിനുപുറമേ വി വി കെ സാഹിത്യ പുരസ്‌കാരവും ഐ.വി ദാസ് മാധ്യമ പുരസ്‌കാരവും ബാങ്ക് നൽകി വരുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *