മാഹി:പുരോഗമന കലാസാഹിത്യ സംഘം മാഹിയുടെയും രക്തസാക്ഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ,രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിൽ ഹിറ്റലറുടെ സൈന്യത്തിന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച മയ്യഴിക്കാരനായ കമ്മ്യുണിസ്റ്റ്, മിച്ചിലോട്ട് മാധവനെ അനുസ്മരിച്ചു. മയ്യഴി, ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സെമിനാറും നടത്തി. കെ പി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചരിത്രകാരൻ ഡോ: എ വത്സലൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മാഹി യൂണിറ്റ് സെക്രെട്ടറി പി സി എച്ച് ശശിധരൻ, സി പി എം പള്ളൂർ ലോക്കൽ സെക്രട്ടറി ടി സുരേന്ദ്രൻ സംസാരിച്ചു.