ഗുരുദേവ സമാധി ദിനം ആചരിച്ചു

ഗുരുദേവ സമാധി ദിനം ആചരിച്ചു

തലശ്ശേരി:എസ്.എൻ.ഡി.പി യോഗം തലശ്ശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു. തലശ്ശേരി യൂണിയൻ ഓഫീസ് പരിസരത്തുള്ള ഗുരുദേവ പ്രതിമയ്ക്കു മുൻപിൽ ദീപാരാധനയ്ക്കും. പുഷ്പാർച്ചനയ്ക്കും ശേഷം യൂണിയൻ ഹാളിൽ സമൂഹപ്രാർത്ഥനയും നടന്നു. യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് സമാധി സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സിക്രട്ടറി കെ ശശിധരൻ സ്വാഗതവും, ഡയറക്ടർ കെ.പി രതീഷ് ബാബു, യൂത്ത് മൂവ്‌മെന്റ് മലബാർ മേഖലാ കോർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി യൂത്ത് മൂവ്‌മെന്റ് കണ്ണൂർ ജില്ലാ ചെയർമാൻ കെ.വി.വിവേകൻ, രവീന്ദ്രൻ മുരിക്കോളി സംസാരിച്ചു .

 

Share

Leave a Reply

Your email address will not be published. Required fields are marked *