കോടിയേരി: മാധ്യമവേട്ടയെ അതിജീവിച്ച നേതാവ്

കോടിയേരി: മാധ്യമവേട്ടയെ അതിജീവിച്ച നേതാവ്

തലശേരി :സിദ്ധാന്തവും പ്രയോഗവും ഒരു പോലെ സമന്വയിച്ച വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും, മാധ്യമവേട്ടയെ അതിജീവിക്കാൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നും സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണൻ അഭിപ്രായപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ ഒന്നാംചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്മൃതി സെമിനാർ’ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ചൊക്ലി യുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ സമ്മേളനത്തിൽ കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖല കമ്മിറ്റിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
‘ലിംഗനീതി മാർക്സിയൻ കാഴ്ചപ്പാടിൽ’ വിഷയം ഡോ പ്രിയയും , ‘സെക്കുലറിസം: സങ്കൽപവും യാഥാർഥ്യവും’ വിഷയം ഡോ എ എം ഷിനാസും അവതരിപ്പിച്ചു. ‘ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്ര സങ്കൽപം’ എന്ന വിഷയം ഡോ സുനിൽ പി ഇളയിടം അവതരിപ്പിച്ചു.. ഓരോ വിഷയാവതരണത്തിനും ശേഷം സംവാദമുണ്ടാവുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *