സ്‌കൂൾ മേഖലയിലെ അധ്യാപന രീതിയിൽ സമഗ്രമായ മാറ്റം  പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം

സ്‌കൂൾ മേഖലയിലെ അധ്യാപന രീതിയിൽ സമഗ്രമായ മാറ്റം പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം

തിരുവനന്തപുരം: സ്‌കൂൾ മേഖലയിലെ അധ്യാപന രീതിയിൽ സമഗ്രമായ മാറ്റം വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം. . അധ്യാപകരിൽ പ്രഫഷണലിസം ഊട്ടിയുറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ചട്ടക്കൂട്ടിൽ നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തരത്തിലാണ് പാഠ്യപദ്ധതിയുടെ കരട് ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരണമെങ്കിൽ അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം ഉണ്ടാകണമെന്നും പുതിയ കാലത്തിനനുസരിച്ച് ആവശ്യമായ പരിശീലനം ലഭിക്കാത്ത അധ്യാപകരിൽ ആത്മവിശ്വാസത്തിന്റെ കുറവ് കാര്യമായി കാണുന്നുവെന്നും കരടിൽ പറയുന്നുണ്ട്. അധ്യാപകരുടെ സമീപനം, ഉള്ളടക്കം, പ്രയോഗം എന്നിവ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. അധ്യാപനം കൂടുതൽ ഫലപ്രദമാക്കാനും ആസ്വാദ്യകരമാക്കാനും സാധിക്കണം. കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പോന്ന തരത്തിൽ സംവിധാനം മെച്ചപ്പെടുത്തണം.ഇതിനായി അധ്യാപക പ്രൊഫഷണൽ വികസന പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *