രണ്ടാം വന്ദേ ഭാരത് ട്രെയിൻ   കാലിക്കറ്റ് ചേംബറിന്റെ അഭിനന്ദനം

രണ്ടാം വന്ദേ ഭാരത് ട്രെയിൻ കാലിക്കറ്റ് ചേംബറിന്റെ അഭിനന്ദനം

കോഴിക്കോട് :കേരളത്തിന് ഓണ സമ്മാനമായി രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതിൽ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി റെയിൽവെ മന്ത്രാലയത്തെ അഭിനന്ദിച്ചു. ചേംബറിന്റെ റെയിൽവേ കമ്മിറ്റി യോഗം ചേർന്ന് റെയിൽവേയെ അനുമോദിച്ച് പ്രമേയം അവതരിപ്പിച്ചു.
കൂടാതെ 16511,16512 ബംഗളൂരു- കണ്ണൂർ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നടപടി വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചേംബർ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റാഫി പി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി അബ്ദുള്ളക്കുട്ടി,റെയിൽവേ കമ്മിറ്റി ചെയർമാൻ ഐപ്പ് തോമസ്, കൺവീനർ ഇമ്പിച്ചാമ്മത് എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *