മലബാർ കാൻസർ സെന്ററിലേക്ക് ഇലക്ട്രിക് ബഗ്ഗി ഒരുക്കി  ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ്

മലബാർ കാൻസർ സെന്ററിലേക്ക് ഇലക്ട്രിക് ബഗ്ഗി ഒരുക്കി ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ്

തലശ്ശേരി: കണ്ണൂരിലെ ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് തലശേരിയിലെ മലബാർ കാൻസർ സെന്ററിലേക്ക് ചികിത്സക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇലക്ട്രിക് ബഗ്ഗി വാഹനം ഒരുക്കി നൽകുന്നു ‘രാവിലെ 11 ന് കാൻസർ സെന്റർ പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വാഹനം കൈമാറുമെന്ന് ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് മേനേജിങ്ങ് ട്രസ്റ്റി കേണൽ പത്മനാഭൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കൈമാറ്റ ചടങ്ങ് കാൻസർ സെന്റർ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡോ സതീശൻ ബാലസുബ്രഹ്‌മണ്യത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ‘ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി ഊർജത്തിൽ പ്രവർത്തിക്കുന്ന ആറ് സീറ്റുളള വാഹനം കാൻസർ സെന്ററിന് താഴെയുള്ള ഈങ്ങയിൽ പീടിക കാൻസർ സെന്റർ സ്റ്റോപ്പിൽ നിന്നും രോഗികളെയും കൂട്ടിരിപ്പുകാരെയും വഹിച്ച് കുന്നിൽ മുകളിലുള്ള സ്ഥാപനത്തിേലേക്കും, തിരിച്ചും സർവ്വിസ് നടത്തും. ആറ് ലക്ഷം രൂപ വിലയുള്ള വാഹനം മണപ്പുറം ഫൈനാൻസിന്റെയും ബ്രിഗേഡിയർ കൃഷ്ണകുമാറിന്റെയും സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി എം.ടി. പ്രകാശൻ, കാൻസർ സെന്റർ അഡ്മിനിട്രേറ്റർ അനിത തയ്യിൽ എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *