തലശ്ശേരി : ഇ ഡി യെ ഉപയോഗിച്ച് സഹകരണ സംഘങ്ങളെ തകർക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടത്തുന്ന സഹകരണ വിരുദ്ധ സമീപനത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. ഇ പ്രമോദ് അധ്യക്ഷത വഹിച്ചു. കെ സുജയ , പുത്തലത്ത് സുരേഷ് ബാബു, പി കെ ബിജോയ് എന്നിവർ സംസാരിച്ചു.